Oxford Covid Vaccine: Volunteer Had Spinal Cord Problem, Says NIH Chief| Oneindia Malayalam

2020-09-10 1,799

Oxford Covid Vaccine: Volunteer Had Spinal Cord Problem, Says NIH Chief
ഓക്സ്ഫോഡ് കൊവിഡ് വാക്സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനേക ഇന്നലെ അറിയിച്ചിരുന്നു. വാക്സിന്‍ കുത്തിവെച്ച സന്നദ്ധ പവര്‍ത്തകന് ട്രാന്‍വേഴ്‌സ് മൈലൈറ്റീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. വാക്‌സീന്‍ ഉത്പാദകരായ അസ്ട്രസെനക്ക ഇന്ത്യയിലെ പങ്കാളിയായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയ വിവരങ്ങളിലാണ് ഈ സൂചന ഉള്ളത്. എന്താണ് ഈ ട്രാന്‍വേഴ്‌സ് മൈലൈറ്റിസ്, വാക്‌സിന്‍ സ്വീകരിച്ചത് കൊണ്ടാണോ ഈ രോഗാവസ്ഥ വന്നത്, ഇനി എന്ത്, ഈ സംഭവത്തില്‍ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം എന്ത് എന്നുള്ള കാര്യങ്ങളാണ് ഇനി പരിശോധിക്കുന്നത്.